Music/Radio Browser


Sreenivasan comments over Padmasree Bharat Dr. Saroj Kumar controversy [Reporter HD]

Sreenivasan comments over Padmasree Bharat Dr. Saroj Kumar controversy at reporter channel editors hour. Anchor venu balakrishnan.

Rating:
  • Currently 0/5 stars.

Views: 67

Comment

You need to be a member of Radio Rain to add comments!

Join Radio Rain

Comment by Midhun Lal on January 20, 2012 at 12:13pm
തിരക്കഥ റെയ്ഡിനു മുമ്പെഴുതിയത്; പിന്നെ ഞാനും ഞെട്ടി: ശ്രീനിവാസന്‍

ഇപ്പോള്‍ റിലീസ് ചെയ്ത തന്റെ പുതിയ സിനിമയുടെ തിരക്കഥ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളില്‍ ആദായ നികുതി റെയ്ഡുകള്‍ നടക്കുന്നതിനും രണ്ട് മാസം മുമ്പ് എഴുതിയാതാണെന്നും പിന്നീട് റെയ്ഡുകള്‍ നടന്നപ്പോള്‍ ആദ്യം ഞെട്ടിയത് താന്‍ ആയിരുന്നുവെന്നും ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.

'സൂപ്പര്‍സ്റ്റാറുകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡുകള്‍ നടക്കുന്നതെല്ലാം അതിന് മുമ്പ് തന്നെ എഴുതിയ തിരക്കഥയിലുണ്ട്. റെയ്ഡ് നടന്നപ്പോള്‍ ഞെട്ടിയ ഞാന്‍ രണ്ട് ദിവസങ്ങള്‍ക്കകം തന്നെ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഫോണില്‍ വിളിച്ചു. മമ്മൂട്ടിയെ കിട്ടി. എന്നാല്‍ മോഹന്‍ ലാലിനെ ഫോണില്‍ കിട്ടിയില്ല. അദ്ദേഹം ഫോണ്‍ നമ്പര്‍ മാറ്റി എന്നാണ് പിന്നീടറിഞ്ഞത്.

മമ്മൂട്ടിയോട് കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു. സിനിമയുടെ കാര്യവുമായി മുന്നോട്ട് പോകുന്ന കാര്യവും സംസാരിച്ചു. പേരെടുത്ത് പറയുമോ എന്ന് മമ്മൂട്ടി ചോദിച്ചു. പേരെടുത്ത് പറയുന്ന ഒന്നും ഉണ്ടാകില്ല എന്ന് മമ്മൂട്ടിക്ക് ഉറപ്പും നല്‍കി. അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നേരത്തെ എഴുതി വച്ചത് പിന്നീട് അതുപോലെ സംഭവിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. 'മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

'പദ്മശ്രീ ഭരത് ഡോ. സരോജ് കുമാറി'ല്‍ റെയ്ഡിന് ശേഷം ആകെ കൂട്ടിച്ചേര്‍ത്തത് ആനക്കൊമ്പ് പിടിച്ച രംഗം മാത്രമാണെന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി.

'റെയ്ഡിന് ശേഷം ഉള്‍പ്പെടുത്തിയ ഏക കാര്യം ആനക്കൊമ്പിന്റേത് മാത്രമാണ്. അത് തിരക്കഥയ്ക്ക് ഇത്തിരി പഞ്ച് കൂടി നല്‍കാനായിരുന്നു. ആരെയും പേരെടുത്ത് സിനിമയില്‍ ആക്ഷേപിക്കുന്നില്ല. എനിക്ക് ചുറ്റും കാണുന്ന കാര്യങ്ങളാണ് വിമര്‍ശനപരമായി സിനിമയിലും കൊണ്ടു വരുന്നത്. ഈ സിനിമയിലും പറയുന്നത് നമ്മുടെ സിനിമാ ലോകത്ത് നടക്കുന്ന കാര്യങ്ങളാണ്. ജീവിതമായാലും സിനിമയായാലും നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളാണ് പ്രമേയമാക്കുന്നത്. അതിലാരും നെറ്റി ചുളിച്ചിട്ട് കാര്യമില്ല.- ശ്രീനിവാസന്‍ പറഞ്ഞു.

ചിത്രത്തിന്റെ ക്യാമറമാന്‍ എസ്. കുമാറിനെ മോഹല്‍ ലാലിന്റെ സ്ഥിരം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതിനോട് ശ്രീനിവാസന്‍ ഇങ്ങനെ പ്രതികരിച്ചു-

'എസ്. കുമാര്‍ എന്നോട് ഇക്കാര്യം പറഞ്ഞു. മോഹന്‍ലാലിന്റെ അറിവോടെ അയാള്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ ചിലരുടെ കയ്യില്‍ ദൈവം കൂടുതല്‍ പണം കൊടുത്തിട്ട് കുരങ്ങ് കളിപ്പിക്കും. എന്നിട്ട് ദൈവം അതൊക്കെ കണ്ടിട്ട് ചിരിക്കും.

ഇതിപ്പോള്‍ അങ്ങനെ എന്തോ ആണ്. നമ്മള്‍ സിനിമ എടുക്കുന്നത് ചിലരെ ചൊടിപ്പിക്കും, ചിലരെ വേദനിപ്പിക്കും. സിനിമയില്‍ വിമര്‍ശനം ഉണ്ടായെന്ന് വരും. അതൊക്കെ മനസിലാക്കാനുള്ള കഴിവ് വേണം. ചിലര്‍ക്ക് അത് കിട്ടണമെന്നില്ല. അവരെയാണ് ദൈവം കുരങ്ങ് കളിപ്പിക്കുന്നത്.

ശ്രീനിവാസന്റെ ചിത്രത്തില്‍ മോഹന്‍ ലാലിനെ മനപ്പൂര്‍വം കളിയാക്കുകയാണെന്നും വേണ്ടി വന്നാല്‍ ശ്രീനിവാസനെ കളിയാക്കാന്‍ സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ബദല്‍ സിനിമയെടുക്കുമെന്നുമാണ് ആന്റണി പെരുമ്പാവൂര്‍ എസ്. കുമാറിനോട് കഴിഞ്ഞ ദിവസം ഫോണില്‍ പറഞ്ഞത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീനിവാസന്റെ മറുപടി ഉച്ചത്തിലുള്ള ചിരിയായിരുന്നു.

ദാസനും വിജയനും പിരിയുകയാണോ എന്ന ചോദ്യത്തിന് ശ്രീനിവാസന്‍ ഇങ്ങനെ പ്രതികരിച്ചു-

'ദാസനും വിജയനും ഒരിക്കലും പിരിയുകയില്ല. അവര്‍ അങ്ങനെയുള്ളവരാണ്.

ശ്രീനിവാസനും മോഹന്‍ലാലും തമ്മിലോ ?

'ഞങ്ങള്‍ രണ്ട് പേരും തമ്മില്‍ ഒരു കെമിസ്ട്രിയുണ്ട്. ആത് ആര് വിചാരിച്ചാലും തകരുന്നതല്ല. ഈ ചിത്രം ലാല്‍ കാണട്ടെ. മോശമായി ഒന്നും പറയില്ലെന്നാണ് എന്റെ വിശ്വാസം. ആരെയും ഞാന്‍ സിനിമയില്‍ ഇതുവരെ തേജോവധം ചെയ്തിട്ടില്ല. സിനിമ കണ്ടാല്‍ അത് മോഹന്‍ ലാലിനും ബോധ്യമാകുമെന്നാണ് എന്റെ വിശ്വാസം.
 
Comment by Riyas on January 19, 2012 at 12:00pm

Ithu vachu nokkumbol Santhosh Pandit ethra mahananu :) :)

Radiorain