Share and ask all ur friends to share whatever posts you see online regarding #Mullaperiyar issue !! That will surely make difference .. !
Members: 21
Latest Activity: Feb 13
Started by Riyas Nov 22, 2011. 0 Replies 0 Likes
This is the first page of the original Lease Deed of 1886. You can see the seal of Registrar…Continue
Comment
മുല്ലപ്പെരിയാര്‍ മേഖലയില്‍ ഏതുസമയവും ശക്തിയേറിയ ഭൂമികുലുക്കത്തിന് സാധ്യത
മുല്ലപ്പെരിയാർ---മുപ്പത് ലക്ഷം ജനങ്ങളുടെ ജീവന്മരണപ്പോരട്ടത്തിൽ കേരളജനത മുഴു
വൻ പ്രതിഷേധത്തിന്റെ കണ്ണീർമഴ പൊഴി
ക്കുമ്പോൾ, എത്രയും പെട്ടെന്ന് നടപടികൾ
സ്സ്വീകരിച്ചു വൻദുരന്തത്തിൽ നിന്നും ഒരു ജ
നതയെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള കേ
ന്ത്രസർക്കാരും,ഇവിടെനിന്നും പറഞ്ഞയക്ക
പ്പെട്ട എം പിമരും മന്ത്രിമാരും കാണിക്കുന്ന
നിസ്സംഗഭാവം,അറിഞ്ഞുകൊണ്ട് ചെയ്യുന്ന
സമാനതകളില്ലാത്ത ഒരു ദുരന്തപർവ്വമായി
ക്കുമെന്ന് ഓർക്കുന്നത് നന്ന്-
മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം.
1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു
14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം)
കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.
നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, " നമ്...മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന് വേണ്ടി പലതും ചെയ്യാനാവും..
ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍,
നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും.
പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും.
എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും.
ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍....;
വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍........
ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി.
അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കൂക.
We need a leader for this issue.,SOMEONE LIKE ANNA HAZARE
© 2012 Created by Rainmedia Web Solutions.PVT.LTD..
You need to be a member of Save Mullaperiyar Dam, Save Kerala to add comments!