Music/Radio Browser


mega star padmashree dr mammootty

Information

mega star padmashree dr mammootty

Location: kerala
Members: 14
Latest Activity: Mar 16

Discussion Forum

This group does not have any discussions yet.

Comment Wall

Comment

You need to be a member of mega star padmashree dr mammootty to add comments!

Comment by Naseef m.m on October 14, 2011 at 9:54am
Comment by Naseef m.m on September 29, 2011 at 4:32pm
Comment by Midhun Lal on September 11, 2011 at 6:54pm
Flash news: mohalainta veetil raid.. .mammootyuda 100 il adhikam cinema cd kal pidicheduthu.
Abhinayam padikan anennu Mohanlal  thurannu sammadichu..!
Comment by Naseef m.m on August 18, 2011 at 2:31pm
Comment by muhammed sherin sheri on August 14, 2011 at 4:23pm
Comment by muhammed sherin sheri on August 11, 2011 at 1:31pm
The King & The Commissioner [Official]
Comment by muhammed sherin sheri on August 10, 2011 at 4:26pm
ആരാധകരുടെ ആവേശം മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി. ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആരാധകര്‍ ആവേശവുമായി തള്ളിക്കയറിയത്. ആലപ്പുഴയിലെ പൂച്ചാക്കല്‍ ചന്തയിലായിരുന്നു സെറ്റ്. ആരാധകര്‍ അടങ്ങാതായതോടെ ഷൂട്ടിങ് മുടങ്ങി. 

പിന്നീട് വളരെ രഹസ്യമായി കഞ്ഞിക്കുഴി ചന്തയില്‍ വച്ച് ചിത്രീകരണം നടത്തി. എണ്‍പതുകളുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. അതുകൊണ്ടാണ് ഏറെവര്‍ഷം പഴക്കമുള്ള പൂച്ചാക്കല്‍ ചന്തയില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചത്. 

വ്യാഴാഴ്ച കാലത്ത് പത്തരയോടെ മമ്മൂട്ടി എത്തി, ഇതുകണ്ട ആരാധകര്‍ ആര്‍ത്തുവിളിച്ചു. വണ്ടിയില്‍ ഇരുന്നുതന്നെ കഥാപാത്രത്തിന്റെ വേഷമിട്ട് മമ്മൂട്ടി സെറ്റിലേയ്ക്ക് വരാന്‍ ശ്രമിച്ചെങ്കിലും ആരാധകരുടെ തിരക്കിനിടയില്‍ ഇതു സാധിച്ചില്ല. പൊലീസും സിനിമാ പിന്നണിക്കാരും ചേര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. 

ഇതിനിടെ മമ്മൂട്ടിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ഇതോടെ ആരാധകര്‍ ഈ വീടിന് ചുറ്റം തടിച്ചുകൂടി. 
രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മമ്മൂട്ടി അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു. മമ്മൂട്ടി കാറില്‍ മടങ്ങുകയും ചെയ്തു. 

മമ്മൂട്ടി പോയതിനു പിന്നാലെ ആരാധകര്‍ ഒഴിഞ്ഞ തക്കം നോക്കി സുരാജ് വെഞ്ഞാറംമൂട്, സാജു കൊടിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട സീനുകള്‍ ചിത്രീകരിച്ചു.

ആള്‍ത്തിരക്കുമൂലം പൂച്ചാക്കലില്‍നിന്ന് മാറ്റിയ ചിത്രീകരണമാണ് വ്യാഴാഴ്ച ഉച്ചക്കു ശേഷം പൊടുന്നനെ ആരോരുമറിയാതെ കഞ്ഞിക്കുഴി ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മാര്‍ക്കറ്റില്‍ നടന്നത്. ഷൂട്ടിങ് തുടങ്ങി നിമിഷങ്ങള്‍ക്കകം ഇവിടെയും ആരാധകര്‍ എത്തിയെങ്കിലും അവര്‍ മര്യാദക്കാരായതിനാല്‍ ചിത്രീകരണം തടസ്സപ്പെട്ടില്ല.

Comment by muhammed sherin sheri on August 10, 2011 at 3:53pm
തുടര്‍ച്ചയായ പരാജയങ്ങളും വിവാദങ്ങളും വലയ്ക്കുകയാണെങ്കിലും മമ്മൂട്ടിയുടെ താരത്തിളക്കത്തിന് മങ്ങലേല്‍ക്കുന്നില്ല. താരത്തെ നായകനാക്കി സിനിമയൊരുക്കാന്‍ സംവിധായകര്‍ ക്യൂ നില്‍ക്കുകയാണെന്ന് വേണമെങ്കില്‍ പറയാം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കിങ് ആന്റ് കമ്മീഷണറു സെറ്റില്‍ മമ്മൂട്ടിയുമായി പുതിയ പ്രൊജക്ടുളുടെ ചര്‍ച്ചകള്‍ക്കെത്തിയത് ഒരേ സമയം നാല് യുവസംവിധായകരാണ്. 

2012ല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാനാണ് ഇവര്‍ നാല് പേരുടെയും ശ്രമം. വിനോദ് വിജയന്‍, ജിഎസ് വിജയന്‍, വിഎം വിനു, വികെ പ്രകാശ് എന്നിവരാണ് മമ്മൂട്ടിയുമായി ഡിസ്‌ക്കഷിന് വേണ്ടി കിങിന്റെ ലൊക്കേഷനിലെത്തിയത്. 

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ജിഎസ് വിജയന്‍ സംവിധാനം മമ്മൂട്ടി സിനിമയുടെ തിരക്കഥാജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. രഞ്ജിത്താണ് ഇതിന്റെ തിരക്കഥയൊരുക്കുന്നതെന്നും സൂചനകളുണ്ട്. 

ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരയണന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിഎം വിനുവിന്റെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ടിഎ ഷാഹിദാണ്. വിനുവിനൊപ്പം ഷാഹിദും മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. ഗുലുമാല്‍, ത്രീ കിങ്‌സ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആദ്യമായി ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയൊരുക്കുന്ന ശ്രമത്തിലാണ് വികെ പ്രകാശ്.

മലയാള സംവിധായകരിലെ പയ്യന്‍ എന്നറിയപ്പെടുന്ന വിനോദ് വിജയന്റെ പിക്‌പോക്കറ്റ് എന്ന ചിത്രത്തിലും മമ്മൂട്ടി തന്നെ നായകന്‍. കിങ് ആന്റ് കമ്മീഷണറില്‍ ഷാജിയുടെ സഹസംവിധായകനായി പ്രവര്‍ത്തിയ്ക്കുന്ന മാര്‍ത്താണ്ഡനും മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ചു കഴിഞ്ഞു.
Comment by muhammed sherin sheri on August 10, 2011 at 3:41pm
we are waiting mammookka
Comment by muhammed sherin sheri on August 10, 2011 at 3:40pm
മമ്മൂട്ടി വീണ്ടും അധോലോക നായകനാകുന്നു. ‘ദി ഗാംഗ്‌സ്റ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആഷിക് അബുവാണ്. നവാഗതരായ തിരക്കഥാകൃത്തുക്കള്‍ രചിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലുമായി ചിത്രീകരിക്കും.

ആഷിക് അബുവിന്‍റെ മൂന്നാമത്തെ ചിത്രമാണ് ഗാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ മമ്മൂട്ടി നായകനായ ചിത്രമായിരുന്നു. ആ സിനിമയ്ക്ക് വന്‍ പരാജയമാണ് ബോക്സോഫീസില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. രണ്ടാമത്തെ ചിത്രമായ ‘സാള്‍ട്ട് ആന്‍റ് പെപ്പര്‍’ ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്.

ഡാഡി കൂള്‍ പരാജയപ്പെട്ടു എങ്കിലും ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ആഷിക് കഥയുമായി എത്തി, മമ്മൂട്ടിക്ക് ഇഷ്ടമാകുകയും ചെയ്തു. ഒരു സ്റ്റൈലിഷ് അണ്ടര്‍വേള്‍ഡ് ഫിലിം ഒരുക്കാന്‍ തന്നെയാണ് ആഷിക് അബുവിന്‍റെ തീരുമാനം. പാര്‍ത്ഥിപന്‍, രോഹിണി ഹട്ടങ്കടി എന്നിവര്‍ക്കും ചിത്രത്തില്‍ സുപ്രധാന കഥാപാത്രങ്ങളെ നല്‍കിയിട്ടുണ്ട്.

അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയവയാണ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയ ചിത്രങ്ങള്‍. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും. 

എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ലെന്ന് സാരം. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര്‍ എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

 

Members (14)

 
 
 
Radiorain